Friday, July 19, 2013

16 July 2004


 കാറ്റു പോയ മരങ്ങൾ
കടവാവലുകൾ പോലെ ഇലകൾ.
മഞ്ഞിനോട്‌ ഞാൻ ചോദിച്ചു.
അതിനു തണുപ്പെന്തെന്ന അറിവില്ലായിരുന്നു.
മഴയ്ക്ക്കും അങ്ങനെ തന്നെ.
സ്വന്തം അസ്ഥിത്വത്തെ അറിയാത്തവർ.
മാരി മഞ്ഞിനെ മറക്കാൻ കാരണമാകുമോ?
രണ്ടും നമുക്ക്‌ വ്യത്യസ്ഥ അനുഭവമാണല്ലോ?
രണ്ടുതരം സുഖം.
മാരുതനെ മരത്തലപ്പുകളിൽ കണ്ടിരിക്കുകയാണു സുഖം.
നമുക്കതിനു കഴിയുന്നു.
ചിലപ്പോൾ അതു ആടു പോലെയും 
കുതിരകൾ പോലെയും രൗദ്രമായി
ശബ്ദിക്കുന്നു.
അപ്പോഴും നാം മരത്തലപ്പിലേക്ക്‌
മണൽക്കൂബാരത്തിലേയ്ക്ക്‌ ഉറ്റുനോക്കുന്നു.
നമുക്ക്‌ അതിനു മാത്രം കഴിയുന്നു!
ഒരു കൂരയാൽ കുടയാൽ മഴയെ തടഞ്ഞെന്നു നാം വിശ്വസിച്ചു,
ഒരു പട്ടുടുപ്പാൽ മഞ്ഞിനേയും...
നാം നമ്മുടെ ത്വക്കിനെ ഓരോ സ്പർശ്ശത്തിൽ നിന്നു പോലും രക്ഷിക്കുന്നു.
നമ്മെ മറന്നു കളയുന്നു.


1 comment:

  1. വാക്കുകള്‍ മറയുന്നില്ല

    ReplyDelete